കഴിഞ്ഞ ഏതോ രാത്രിയിൽ
തേങ്ങലുകളാൽ ഞാൻ നിനക്ക്
ചിറകുകളുണ്ടാക്കി...
പിന്നെ നിന്റെ സ്വപ്നങ്ങളെ
രണ്ടു കണ്ണുനീർ തുള്ളിക്കുള്ളിൽ അലിയിച്ചു
ഞാൻ ആ ചിറകുകളെ അലങ്കരിച്ചു...
ഇന്നലെ ആ ചിറകുകൾ
എന്നോട് പറയാതെ
മേഘങ്ങളായി പറന്നുയർന്നു പോയി...
ഇന്നത് മഴയായി പെയ്യുമ്പോൾ
എവിടെയോ നീ സ്വപ്നങ്ങളിൽ
നനഞ്ഞു കുതിർന്നു വിറയ്ക്കുന്നുണ്ടാവും...
പ്രണയമാണോ, ഇഷ്ടമാണോ,
ReplyDeleteസ്നേഹമാണോ എന്നെനിക്കറിയില്ല.
എന്നാല് മഴയെനിക്ക് ഇതെല്ലാം
തരുന്നൊരു വികാരമാണ്.
മഴയ്ക്കെന്നും പ്രണയത്തിന്റെ
ഗന്ദമാണെന്നു ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.
ഇന്നെന്തായാലും നല്ല മഴയുണ്ട്...
നല്ല പുതുമണ്ണിന്റെ മണമുള്ള പ്രണയമഴ