Monday, February 13, 2017

അരുതുകളുടെ ആഴങ്ങള്‍


ആഴങ്ങളെനിക് ഇഷ്ടമാണ്.
അവനോടുള്ള പ്രണയം ആഴങ്ങളില്‍ എവിടെയോ.........അല്ല , അതല്ല ഇപ്പൊ ഇവിടെ വിഷയ, ആഴം കൂടും മുന്‍പ് പറയാതെ വയ്യ !

അവന്‍ എന്നെ ഉപേക്ഷിച്ചു !!! കുറ്റം പറയാനാവില്ല, വര്‍ഷം ഒന്ന് കഴിഞ്ഞില്ലേ, ഞാനിങ്ങനെ അവനു ചുറ്റും പാറി പറക്കാന്‍ തുടങ്ങിയിട്ട്, ഒന്ന് തൊട്ടു പോലും വേദനിപ്പിക്കാതെ, അല്ല ഒന്ന് തൊട്ടു പോലും സന്തോഷിപ്പിക്കാതെ.

തിര എണ്ണാനും, കവിതയെഴുതാനും, പാട്ട് പാടാനും കൂടെയിരിക്കുമ്പോള്‍ അവന്‍ സ്ഥിരമായി പറയാറുള്ള ചിലതുണ്ട്, ചില ക്ലീഷേകള്‍ക് അതിയായ സൗന്ദര്യം ഉണ്ടെന്നെനിക്ക് ആദ്യമായ് മനസ്സിലായത് അവനോട് മിണ്ടുമ്പോഴായിരുന്നു.

"തിരമാലകള്‍ തീരുന്നത് വരെ ഞാന്‍ നിന്നെ പ്രണയിക്കും, പ്രണയത്തിന്റെ പൂര്‍ണതയാണ് കവിത, വരികളും ഈണവും പോലെ നമ്മള്‍ ഇഴപിരിയാതെ..."

ആഴങ്ങളെനിക് ഇഷ്ടമാണ്.
പ്രണയത്തിന്റെ ആഴങ്ങളിലെക്കെന്നെ ഉന്തിയിടാന്‍ അവനും താല്പര്യം ആയിരുന്നു. നിലയില്ലാതെ കൈ കാലിട്ടടിച്ച്‌ ഞാന്‍ ശ്വാസത്തിനായ് പിടയുന്നത് കണ്ടവന്‍ ചിരിക്കുമായിരുന്നു. ആ ചിരി എന്‍റെ ഹൃദയത്തെ എന്നില്‍ നിന്നകറ്റി ഉയരങ്ങളിലേക്ക് പറക്കാന്‍ വിട്ടിരുന്നു. പറയാനെനിക്ക് ഇതിനപ്പുരമുണ്ടായെക്കും. പക്ഷെ ആഴം കൂടുന്നു. അര്‍ത്ഥമില്ലാത്ത ഇത്തരം വരികള്‍ക്ക് വിരാമമിട്ടു, കാര്യത്തിലേക്ക് വരാം,

അവന്‍ എന്നെ ഉപേക്ഷിച്ചു. അരുതായിരുന്നു. അതെ, "അരുത്" ആയിരുന്നു അതിനു കാരണം. പ്രണയത്തില്‍ അരുത് ഇല്ല പോലും, ആവോ എന്റെ പ്രണയത്തില്‍ ഈ അണ്ടകടാഹം മുഴുവനുണ്ട്, കൂടെ അരുതും ...

അറുനൂറ്റി രണ്ടാം തിരയെന്നിയപ്പോഴായിരുന്നു ആദ്യമായ് അരുത് പറഞ്ഞത്, തിരയിരമ്പുന്ന സ്വരത്തിനിടയില്‍, കടല്‍ കാറ്റിനിടയില്‍, സിഗരറ്റ് മണക്കുന്ന അവന്‍റെ ചുണ്ടുകള്‍, എന്തിനോ എന്റെ കഴുത്തിനരികിലേക്ക് അടുത്തപ്പോഴായിരുന്നു ആദ്യമായ് അരുത് ഞങ്ങള്‍ക്കിടയില്‍ വന്നത്. അന്നെനിക്ക് ആയിരം തിരമാലകള്‍ എണ്ണി തീര്‍ക്കാന്‍ കൂട്ടിരുന്നതോടെ ഞാനും അരുതും ഒരുമിച്ചായി.

അവിടുന്നങ്ങോട്ട് അവന്റെ ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കെടുകള്‍ക്കും ഇടയില്‍, എനിക്കും അവനും ഇടയില്‍, എന്നും അരുതുണ്ടായിരുന്നു. ഓരോ ദിവസവും അരുതെനിക് കൂടുതല്‍ അരുതുകളെ സമ്മാനിച്ചു. അവനെ അലോസരപ്പെടുത്തി, അവന്റെ സന്തോഷങ്ങളെ ഇല്ലാതാക്കി, അവന് എന്നോടുള്ള പ്രണയത്തെ വരെ ചോദ്യം ചെയ്തിട്ടും അരുതുകളെ എനിക്ക് കൈ വിടാന്‍ തോന്നിയില്ല.

ആഴങ്ങളെനിക് ഇഷ്ടമാണ്.
അതിരുകളുടെ ആഴങ്ങളിലെവിടെയോ മുങ്ങി ചത്ത പ്രണയത്തെ വീണ്ടെടുക്കാന്‍ ഞ്ഞാന്‍ ഊളിയിട്ടിറങ്ങി, ഒരു മുഴം കയറിന്റെ ബലത്തില്‍ തൂങ്ങിയിറങ്ങി ഇതാ ആഴങ്ങളിലേക്ക്. ആഴം കൂടുന്നു. എനികിഷ്ടവും കൂടുന്നു!


Thursday, February 9, 2017

പേടി

മറവി  പേടിച്ച് , 
പഠനം നിർത്തി .
തോൽവി പേടിച്ച് , 
പ്രയത്നം നിർത്തി .
വേദന പേടിച്ച് ,
സൗഹൃധങ്ങൾ നിർത്തി .
ഒറ്റപ്പെടൽ പേടിച്ച് , 
പ്രണയം നിർത്തി .
സമൂഹത്തെ പേടിച്ച് ,
പുറത്തിറങ്ങൽ നിർത്തി .
രാഷ്ട്രീയം പേടിച്ച് , 
പ്രതികരണം നിർത്തി .
ദുസ്വപ്നം പേടിച്ച് , 
ഉറക്കം നിർത്തി .
അപകർഷത പേടിച്ച് , 
കണ്ണാടി നോക്കൽ നിർത്തി .
ദൈവത്തെ പേടിച്ച് , 
പ്രാർത്ഥന നിർത്തി .
ഒടുവിൽ മരണം പേടിച്ച് 
ജീവിതം നിർത്താനാവില്ലെന്നായി ,
ഇപ്പോൾ പേടിച്ച് വിറച്ച് ഭ്രാന്തുമായി ...

നിയമങ്ങളെ കുറിച്ച്


എഴുതുന്നതുണ്ട് ചിലത്
എനിക് ഇഷ്ടമാണ് ...
അനസരിക്കാനും ,
ചൂണ്ടിക്കാട്ടാരം ,
ചുരുട്ടിയെറിയാനും
അവയോളം സുഖമുള്ള വേറൊന്നില്ല!
എന്നാൽ ...
എഴുതാത്തതുണ്ട് ചിലത്
അപകടകാരികൾ ...
ചൂണ്ടാനാവത്ത മരീജികകൾ
ചുരുട്ടിയെറിഞ്ഞാൽ തിരിച്ചു വരുന്ന
ബൂമറാങ്ങുകൾ ...
മൂർച്ഛയറിയിക്കില്ല ,
മുട്ടിയാൽ ചോര പൊടിയും ...
തീർച്ചയറിയിക്കില്ല ,
തൊട്ടാൽ വഴുതി മാറും ...
തിരിച്ചറിയാതെ പറ്റില്ലല്ലോ
വഴിയെനിക്കറിയാം,
ലംഘനമെന്ന ലിറ്റ്മസ് ടെസ്റ്റ് ...
മറ നീക്കി
പല നിറങ്ങളിൽ പുറത്തു വരും ,
കപട നിയമങ്ങളുടെ
അലിഖിത ലിപികൾ........

പറയാതെ വയ്യ

തട്ടമിടുന്നത് താല്പര്യം ആണ്, 
ടെററിസം അല്ല...

പ്രതികരിക്കുന്നത് ചങ്കൂറ്റം ആണ്, 
മാവോയിസം അല്ല...
കൂട്ടുകൂടുന്നത് സൗഹൃദം ആണ്, 
അനാർക്കിസം അല്ല...
എന്നെ നിലയ്ക്ക് നിർത്താൻ വരുന്നത്, 
ഫാസിസം ആണ്, സ്നേഹം അല്ല...
ഇതൊന്നും മനസ്സിലാവാത്തത് ഒരു വലിയ തെറ്റാണ്, 
അറിവില്ലായ്മ അല്ല...
അവസാനമായി ഒന്ന് കൂടി പറയാതെ വയ്യ,
ഭരിക്കുന്നത് അധികാരം ആണ്, 
കമ്മ്യൂണിസം അല്ല...

എന്തൊരാശ്വാസം !!!

Tuesday, February 7, 2017

ടീച്ചര്‍

ചോക്കു പൊടിയെ പേടിച്ചവർ 
ബോർഡ് വെളുപ്പിച്ചു...

കണ്ണു തുറന്ന് കാണാൻ പേടിച്ചവർ 
ക്യാമറകൾ തിരുകി...

കളി ചിരികളെ പേടിച്ചവർ 
മുറിയടച്ചിരുന്നു...

സർഗാത്മകത പേടിച്ചവർ 
സിലബസിൽ ചുരുങ്ങി...

വിപ്ലവം പേടിച്ചവർ 
രാഷ്ട്രീയം തന്നെ തുരത്തി...

ഒടുക്കം,

വിദ്യാർത്ഥികളെ പേടിച്ചവർ
രക്തസാക്ഷികളെയുണ്ടാക്കി...

ആ അവരിലല്ലേ ഈ ഞാനും!

Sunday, April 17, 2016

ചങ്കും കരളും തമ്മിലെന്ത് !!!

പെണ്ണിൻറെ ചങ്കൊന്നു നിന്നു
തലച്ചോർ ചിതറി ചിരിച്ചു;
വാശിക്കെന്നവണ്ണം ചങ്ക് ആഞ്ഞടിച്ചു
തലച്ചോർ മരവിപ്പിൽ മുറവിളി കൂട്ടി.
ഇരുവരും ശത്രുക്കളായിട്ട്
ഇന്നേക്ക് പത്താണ്ട്...

പെണ്ണിൻറെയും ആണിന്‍റെയും 
പത്താം വിവാഹ വാർഷികം!

ആണു ഒന്നുമയറിയാതെ തീന്മേശയിൽ 
ദോശ കാത്തിരിക്കുകയാണു.
"ഇനി വയ്യ...നാളെ മുതൽ ഒരു 
ജോലിക്കാരി കാണും എൻറെ സ്ഥാനത്ത്"

വിയ്യർപ്പ് തുടച്ച ചട്ടുകം വെച്ച് പെണ്ണ്കീഴടങ്ങി.
സംഭവിച്ചതെന്ത് എന്ന് ഓർത്തെടുക്കാനുള്ള 
സമയം ആണിനു കൊടുക്കാതെ പെണ്ണിറങ്ങി.

കോലാഹലങ്ങൾക്ക് ഇടയിലാണു 
തലച്ചോറും ചങ്കും പുതിയ വഴക്കുമായി രംഗത്ത്.
വിഷയം ചെറുതാണു, 
"ആരാണു പെണ്ണിൻറെ പീഡനം 
കൂടുതൽ വാങ്ങിയത്"

കൈ ചുരുട്ടിയാൽ പോലും പേടിക്കുന്ന ചങ്കു, 
നെഞ്ചത്തടി കൊണ്ട കണക്ക് പറഞ്ഞപ്പോൾ,
തലച്ചോർ കുഴഞ്ഞു, മതിലിനടി മാത്രമല്ലേ
പാവത്തിനു പറയാനുള്ളൂ!

പെണ്ണ് നടന്നു കവല എത്തി, 
ഒരുപാട് നാളിനു ശേഷം 
വെളിച്ചം കണ്ടതായ് അവൾക്ക് തോന്നി.
അവ ഒന്നു നിന്നു, ഒരു ദീർഘനിശ്വാസമെടുത്തു 
മുടിയൊന്ന് മെല്ലെ തലോടി,

ഓർമ്മയിൽ അടുത്തൊന്നും കിട്ടാത്ത 
ഇഷ്ടം കൂടലിൽ തലച്ചോറും ചങ്കും
പുളകം കൊണ്ടു,
മതിമറന്നു കൈ കോർത്ത് അവർ ആടി...

പണ്ടൊരിക്കൽ ഇതുപോലെ ആടിയപ്പോഴായിരുന്നു, 
അവർക്ക് പ്രണയം പിറന്നത്,
പെറ്റിട്ടതു മുതൽ വഴക്ക് മാത്രം കണ്ട്
പാവം പ്രണയം എവിടേക്കൊ ഇറങ്ങി പോയി.

അന്വേഷിക്കാനാരും വരാതായപ്പോൾ 
എവിടെയെന്നറിയാത്ത മനസ്സിനുള്ളിൽ 
പമ്മിയിരിപ്പും തുടങ്ങി.പിന്നെ പുറം ലോകം കണ്ടിട്ടേയില്ല.
വളര്‍ച്ച മുറ്റി, ചുരുണ്ട് കൂടി ഒറ്റയിരിപ്പായിരുന്നു!
ചങ്കും തലച്ചോറും പ്രണയത്തെ
നീട്ടി വിളിച്ച് തിരഞ്ഞു കരഞ്ഞു..

നിശബ്ദതയുടെ നാലു നിമിഷങ്ങൾക്കൊടുവിൽ, 
ആണിൻറെ കിതപ്പ് കവലയിൽ മുഴങ്ങി.
പെണ്ണിൻറെ തോളിലെ വിയർപ്പു തുള്ളിയിലേക്ക് 
അവൻറെ കണ്ണീർ മഴ പോലെ പെയ്യ്തു.

പെണ്ണൊന്ന് തിരിഞ്ഞു, മനസ്സ് ചൂഴ്ന്നു
കുഞ്ഞു പ്രണയം എത്തിനോക്കി, 
നേർത്ത സ്വരത്തിൽ വിളി കേട്ടു.
ചങ്കും തലച്ചോറും പ്രണയത്തെവലിച്ചൂരിയെടുത്തു, വാരിപ്പുണർന്നു.കൊക്കൂൺ പൊട്ടിച്ച പൂമ്പാറ്റായെ

പോലെ പ്രണയം വിരിഞ്ഞ് പാടിയാടി.
താളത്തിൽ പെണ്ണ് ആണിനെ തുരു തുരെ ചുംബിച്ചു കൊണ്ടേയിരുന്നു...



Thursday, November 5, 2015

REALIZATIONS !!!



#1

From my mommies womb,
World was a black and red bowl
And was filled with the big me
Was full of me…
I cried when I realized I am just
A teeny weeny drop in the bright big world!!!


#2

At my holy school,
Friends were the ones who always cared
And were so reliable and truthful
Was all about sharing…
I cried when I realized they were just
Visitors in my happiness!!!


#3

On my man's lap
Love was the ultimate ecstasy
And always blushed and blossomed
Was a celebration of emotions…
I cried when I realized it was just
An illusion and never lasted long!!!


#4

In my lonely bed
Life was the worst abuse
And the biggest struggle
Was full of suffering
I cried when I realized it was just
A onetime offer and was to be utilized well!!!