Sunday, April 17, 2016

ചങ്കും കരളും തമ്മിലെന്ത് !!!

പെണ്ണിൻറെ ചങ്കൊന്നു നിന്നു
തലച്ചോർ ചിതറി ചിരിച്ചു;
വാശിക്കെന്നവണ്ണം ചങ്ക് ആഞ്ഞടിച്ചു
തലച്ചോർ മരവിപ്പിൽ മുറവിളി കൂട്ടി.
ഇരുവരും ശത്രുക്കളായിട്ട്
ഇന്നേക്ക് പത്താണ്ട്...

പെണ്ണിൻറെയും ആണിന്‍റെയും 
പത്താം വിവാഹ വാർഷികം!

ആണു ഒന്നുമയറിയാതെ തീന്മേശയിൽ 
ദോശ കാത്തിരിക്കുകയാണു.
"ഇനി വയ്യ...നാളെ മുതൽ ഒരു 
ജോലിക്കാരി കാണും എൻറെ സ്ഥാനത്ത്"

വിയ്യർപ്പ് തുടച്ച ചട്ടുകം വെച്ച് പെണ്ണ്കീഴടങ്ങി.
സംഭവിച്ചതെന്ത് എന്ന് ഓർത്തെടുക്കാനുള്ള 
സമയം ആണിനു കൊടുക്കാതെ പെണ്ണിറങ്ങി.

കോലാഹലങ്ങൾക്ക് ഇടയിലാണു 
തലച്ചോറും ചങ്കും പുതിയ വഴക്കുമായി രംഗത്ത്.
വിഷയം ചെറുതാണു, 
"ആരാണു പെണ്ണിൻറെ പീഡനം 
കൂടുതൽ വാങ്ങിയത്"

കൈ ചുരുട്ടിയാൽ പോലും പേടിക്കുന്ന ചങ്കു, 
നെഞ്ചത്തടി കൊണ്ട കണക്ക് പറഞ്ഞപ്പോൾ,
തലച്ചോർ കുഴഞ്ഞു, മതിലിനടി മാത്രമല്ലേ
പാവത്തിനു പറയാനുള്ളൂ!

പെണ്ണ് നടന്നു കവല എത്തി, 
ഒരുപാട് നാളിനു ശേഷം 
വെളിച്ചം കണ്ടതായ് അവൾക്ക് തോന്നി.
അവ ഒന്നു നിന്നു, ഒരു ദീർഘനിശ്വാസമെടുത്തു 
മുടിയൊന്ന് മെല്ലെ തലോടി,

ഓർമ്മയിൽ അടുത്തൊന്നും കിട്ടാത്ത 
ഇഷ്ടം കൂടലിൽ തലച്ചോറും ചങ്കും
പുളകം കൊണ്ടു,
മതിമറന്നു കൈ കോർത്ത് അവർ ആടി...

പണ്ടൊരിക്കൽ ഇതുപോലെ ആടിയപ്പോഴായിരുന്നു, 
അവർക്ക് പ്രണയം പിറന്നത്,
പെറ്റിട്ടതു മുതൽ വഴക്ക് മാത്രം കണ്ട്
പാവം പ്രണയം എവിടേക്കൊ ഇറങ്ങി പോയി.

അന്വേഷിക്കാനാരും വരാതായപ്പോൾ 
എവിടെയെന്നറിയാത്ത മനസ്സിനുള്ളിൽ 
പമ്മിയിരിപ്പും തുടങ്ങി.പിന്നെ പുറം ലോകം കണ്ടിട്ടേയില്ല.
വളര്‍ച്ച മുറ്റി, ചുരുണ്ട് കൂടി ഒറ്റയിരിപ്പായിരുന്നു!
ചങ്കും തലച്ചോറും പ്രണയത്തെ
നീട്ടി വിളിച്ച് തിരഞ്ഞു കരഞ്ഞു..

നിശബ്ദതയുടെ നാലു നിമിഷങ്ങൾക്കൊടുവിൽ, 
ആണിൻറെ കിതപ്പ് കവലയിൽ മുഴങ്ങി.
പെണ്ണിൻറെ തോളിലെ വിയർപ്പു തുള്ളിയിലേക്ക് 
അവൻറെ കണ്ണീർ മഴ പോലെ പെയ്യ്തു.

പെണ്ണൊന്ന് തിരിഞ്ഞു, മനസ്സ് ചൂഴ്ന്നു
കുഞ്ഞു പ്രണയം എത്തിനോക്കി, 
നേർത്ത സ്വരത്തിൽ വിളി കേട്ടു.
ചങ്കും തലച്ചോറും പ്രണയത്തെവലിച്ചൂരിയെടുത്തു, വാരിപ്പുണർന്നു.കൊക്കൂൺ പൊട്ടിച്ച പൂമ്പാറ്റായെ

പോലെ പ്രണയം വിരിഞ്ഞ് പാടിയാടി.
താളത്തിൽ പെണ്ണ് ആണിനെ തുരു തുരെ ചുംബിച്ചു കൊണ്ടേയിരുന്നു...