എന്റെ തുറിച്ച കണ്ണുള്ള തെറിച്ച ശരീരം വാരിയിട്ടപ്പോള്‍
അത് കെട്ടിപ്പൂട്ടി വീണ്ടും ശ്വാസം മുട്ടിക്കാന്‍
ആദ്യം ഓടിക്കിതച്ചു വന്നത് അവനായിരുന്നു
എന്‍റെ നഗ്ന ശരീരത്തിന്‍റെ വടിവുകള്‍ ആസ്വദിക്കാനുള്ള
അവന്‍റെ മാത്രം അവകാശം ഉറപ്പിക്കാനവണം
ഇടയ്ക്കിടെ ചാക്കിലെ ദ്വാരങ്ങളിലൂടെ അവന്‍റെ
കഴുകന്‍ കണ്ണുകള്‍ എന്നെ ഭയപ്പെടുത്തിയത്
അടുത്ത തീവണ്ടി അലറിയടുക്കും മുമ്പ്
അറ്റുവീണ എന്‍റെ സ്വപ്നങ്ങളുടെ വിഴുപ്പു
കൊരിക്കളഞ്ഞു ശുദ്ധി കലശം ചെയ്യേണ്ടത്
നാട്ടുകാരില്‍ ഒരുവനായ അവന്‍റെ ആവശ്യം ആണല്ലോ
കടല്‍ കാറ്റോ കണ്ണീരോ ബാക്കിവെച്ച ഉപ്പുരസം തോരാത്ത എന്‍റെ
കണ്ണടയുടെ പാതി പൊട്ടിയ ചില്ലുകള്‍ വാരി എടുത്തപ്പോഴും
പാളത്തിനിടയില്‍ പതുങ്ങി കിടന്നു അവന്‍റെ പേര് വിളിക്കുന്ന
എന്‍റെ ചതഞ്ഞ മോതിരത്തെ അവന്‍ കണ്ടില്ല
ചാക്കിന്‍തുളയിലൂടെ അനുസരണയില്ലാതെ ഒളിഞ്ഞുനോക്കിയ
എന്‍റെ ചെരുവിരലിനെ ഞെരിച്ചു ചുരുട്ടി തള്ളിയകതിട്ടപ്പോള്‍
അവനറിഞ്ഞില്ല അവന്‍റെ ഉള്ളം കയ്യില്‍ ചുരുണ്ട് ഒന്നുറങ്ങാന്‍
കൊതിച്ചു വന്നതാണ് ആ പാവമെന്നു
കഷണങ്ങളായ എന്‍റെ ശരീരം വീണ്ടും നുരുക്കനമെന്ന ആവശ്യവുമായി
ചാക്ക് ചുമക്കുന്ന പോലീസുകാരനോട് കയര്‍ക്കുന്ന അവനില്‍ കണ്ടത്
കൊന്നിട്ട ശവത്തെ വീണ്ടും വീണ്ടും വെട്ടിയരുക്കുന്ന
ക്രൂരനായ ഒരു കൊലയാളിയുടെ കൊലവെരിയായിരുന്നു
അലറിക്കരഞ്ഞു ഓടിവന്ന എന്‍റെ അമ്മയെ
കെട്ടിപ്പിടിച്ചു ദൂരേക്ക് മാറ്റിയതും അവന്‍ ആയിരുന്നു
തലയ്ക്കലിരുന്നു കരയാന്‍ പെറ്റമ്മയ്ക്ക്
വൃത്തി ഉള്ളൊരു ശവം പോലും നല്‍കാന്‍ ആകാത്ത
എന്‍റെ ജന്മത്തോട് പുച്ഛം തോന്നിയത് അപ്പോള്‍ മാത്രം
പിഴച്ചു ചത്ത കൊച്ചുമോള്‍ക്കായി അറിയതെങ്ങാനും
കരഞ്ഞു പോയാല്‍ വരാന്‍ പോകുന്ന വ്യാദികളെ ഓര്‍ത്തു
ഉച്ചമയക്കം നടിച്ചു കതകും കണ്ണും മുറുക്കെ അടച്ചു
ഒതുങ്ങി കൂടിയ അപ്പൂപ്പനെ സൌജന്യ നിരക്കില്‍ വിളിച്ചു
വിവരങ്ങള്‍ അറിയിച്ചതും അവന്‍ തന്നെ
സ്വപ്നങ്ങളുടെയും ആഘോഷങ്ങളുടെയും കൂട്ടുകാരിയായ
ചേച്ചിയില്ലാത്ത കൌമാരത്തെ കുറിച്ചോര്‍ത്തു
പേടിച്ചു കരയുന്ന എന്‍റെ കുഞ്ഞനിയതിക്ക്
ഒരുരുള ചോറ് വാരി കൊടുക്കാനും അവന്‍ വേണ്ടി വന്നു
ആള്‍ക്കൂട്ടങ്ങളും ആരവങ്ങളും ഒടുങ്ങിയപ്പോള്‍
അച്ഛനെ തേടി അവന്‍ ഓടി പോയത് ആ ഇരുട്ടറയിലെക്കായിരുന്നു
പൊന്നുപോലെ എന്നെ നോക്കുമെന്ന് ഒരായിരം വട്ടം ആണയിട്ട
അവനെ എന്‍റെ അച്ഛന്‍ ആദ്യമായി ഉമ്മ വെച്ചത് അവിടുന്നയിരുന്നു
ഏകമകളുടെ ദുര്‍വിധി ഓര്‍ത്തു കരയാതെ കരയുന്ന അച്ഛന്
അവനൊരു താങ്ങകും എന്ന് ആശ്വസിച്ചു
എന്റെ ആത്മാവ് ആദ്യമയോന്നു മയങ്ങി
ചീറിപ്പായുന്ന തീവണ്ടിക്കടിയില്‍ ചതഞ്ഞരയുന്ന
എന്നെ സ്വപ്നം കണ്ടുഞെട്ടിയുണര്‍ന്നപ്പോള്‍
ഞാന്‍ അവന്‍റെ നെഞ്ചില്‍
പ്രാണനായ പൊന്നുമോള്‍ ഭൂമിവിട്ടു പോകുമ്പോള്‍
ഇതിലും വലിയ മറ്റെന്തു സമ്മാനമാണ്
അച്ഛന്‍ തരേണ്ടത്...